Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Border

ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് ചൈനയുടെ ജലബോംബ്

ന്യൂ​​​​ഡ​​​​ല്‍ഹി: ടി​​​​ബ​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ ഹി​​​​മ​​​​പാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് നേ​​​​പ്പാ​​​​ളി​​​​ലു​​​​ണ്ടാ​​​​യ വ​​​​ന്‍ പ്ര​​​​ള​​​​യ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍, ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ര്‍ത്തി​​​​ക്ക​​​​ടു​​​​ത്ത് നി​​​​ര്‍മി​​​​ക്കു​​​​ന്ന കൂ​​​​റ്റ​​​​ന്‍ ഡാ​​​​മി​​​​നെ​​​​തി​​​​രേ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി വി​​​​ദ​​​​ഗ്ധ​​​​ര്‍ രം​​​​ഗ​​​​ത്ത്. അ​​​​രു​​​​ണാ​​​​ച​​​​ല്‍പ്ര​​​​ദേ​​​​ശ് അ​​​​തി​​​​ര്‍ത്തി​​​​യോ​​​​ടു ചേ​​​​ര്‍ന്നു​​​​ള്ള അ​​​​തീ​​​​വ ഭൂ​​​​ക​​​​മ്പ​​​​സാ​​​​ധ്യ​​​​താ മേ​​​​ഖ​​​​ല​​​​യാ​​​​യ മെ​​​​ഡോ​​​​ഗ് കൗ​​​​ണ്ടി​​​​യി​​​​ല്‍ ചൈ​​​​ന നി​​​​ര്‍മി​​​​ക്കു​​​​ന്ന 60,000 മെ​​​​ഗാ​​​​വാ​​​​ട്ട് ശേ​​​​ഷി​​​​യു​​​​ള്ള ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​യു​​​ടെ മെ​​​​ഗാ ഡാ​​​​മി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ഭൗ​​​​മ​​​​ശാ​​​​സ്ത്ര-​​​​ത​​​​ന്ത്ര​​​​ജ്ഞ വി​​​​ദ​​​​ഗ്ധ​​​​ര്‍ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​യി​​​​ല്‍ ബ്ര​​​​ഹ്മ​​​​പു​​​​ത്ര എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന യാ​​​​ര്‍ലു​​​​ങ് സാ​​​​ങ്‌​​​​പോ ന​​​​ദി​​​​യി​​​​ല്‍ ചൈ​​​​ന നി​​​​ര്‍മി​​​​ക്കു​​​​ന്ന മെ​​​​ഡോ​​​​ഗ് ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി സ​​​​ജീ​​​​വ​​​​മാ​​​​യ ഒ​​​​രു ഭൂ​​​​ക​​​​മ്പ ഫോ​​​​ള്‍ട്ട് ലൈ​​​​നി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണ് സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് ചൈ​​​​നീ​​​​സ് സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ​​​ത​​​​ന്നെ പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. 2033ഓ​​​​ടെ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​സ​​​​ജ്ജ​​​​മാ​​​​ക്കാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ഈ ​​​​ഭീ​​​​മ​​​​ന്‍ ഡാം ​​​​ഭാ​​​​വി​​​​യി​​​​ല്‍ പൊ​​​​ട്ടു​​​​ക​​​​യോ ത​​​​ക​​​​രു​​​​ക​​​​യോ ചെ​​​​യ്താ​​​​ല്‍ അ​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ പൂ​​​​ര്‍ണ​​​​മാ​​​​യും വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലാ​​​​ക്കു​​​​ന്ന ‘ജ​​​​ല​​​​ബോം​​​​ബ്’ ആ​​​​യി മാ​​​​റു​​​​മെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

“നേ​​​​പ്പാ​​​​ള്‍-​​​​ടി​​​​ബ​​​​റ്റ് അ​​​​തി​​​​ര്‍ത്തി​​​​യി​​​​ലു​​​​ണ്ടാ​​​​യ 4.4 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഒ​​​​രു ചെ​​​​റി​​​​യ ച​​​​ല​​​​നം​​​പോ​​​​ലും ഗ്രാ​​​​മ​​​​ങ്ങ​​​​ളെ തു​​​​ട​​​​ച്ചു​​​​നീ​​​​ക്കി​​​​യ പ്ര​​​​ള​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ങ്കി​​​​ല്‍, ഹി​​​​മാ​​​​ല​​​​യ​​​​ന്‍ ഭൂ​​​​ക​​​​മ്പ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ചൈ​​​​ന നി​​​​ര്‍മി​​​​ക്കു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഡാം ​​​​എ​​​​ത്ര​​​​ത്തോ​​​​ളം അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് ലോ​​​​കം ചി​​​​ന്തി​​​​ക്ക​​​​ണം. ഈ ​​​​പ​​​​ദ്ധ​​​​തി ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​യും ത​​​​ക​​​​ര്‍ത്തെ​​​​റി​​​​യാ​​​​ന്‍ ശേ​​​​ഷി​​​​യു​​​​ള്ള​​​​താ​​​​ണ്”-ത​​​​ന്ത്ര​​​​ജ്ഞ​​​​നും ഭൗ​​​​മ​​​​രാ​​​​ഷ്‌​​​ട്രീ​​​​യ വി​​​​ദ​​​​ഗ്ധ​​​​നു​​​​മാ​​​​യ ബ്ര​​​​ഹ്മ ചെ​​​​ല്ലാ​​​​നി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍കി. പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ചൈ​​​​ന​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​നോ​​​​ട് അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചു.

ഡാം ​​​​നി​​​​ര്‍മാ​​​​ണം പൂ​​​​ര്‍ത്തി​​​​യാ​​​​യാ​​​​ല്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത പ്ര​​​​ള​​​​യ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​നു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് മു​​​​ന്‍ ഇ​​​​ന്ത്യ​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ രാ​​​​ജീ​​​​വ് ഡോ​​​​ഗ്ര​​​​യും മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍കി. ഇ​​​​ന്ത്യ​​​​ന്‍-​​​​യു​​​​റേ​​​​ഷ്യ​​​​ന്‍ ടെ​​​​ക്‌​​​​റ്റോ​​​​ണി​​​​ക് പ്ലേ​​​​റ്റു​​​​ക​​​​ള്‍ സം​​​​ഗ​​​​മി​​​​ക്കു​​​​ന്ന അ​​​​തീ​​​​വ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ചൈ​​​​ന ന​​​​ട​​​​ത്തു​​​​ന്ന നി​​​​ര്‍മാ​​​​ണപ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ വ​​​​രും​​​​നാ​​​​ളു​​​​ക​​​​ളി​​​​ല്‍ വ​​​​ലി​​​​യ സു​​​​ര​​​​ക്ഷാ​​​​ ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

ഏ​​​​ക​​​​ദേ​​​​ശം 167 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ര്‍ ചെ​​​​ല​​​​വ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന മെ​​​​ഡോ​​​​ഗ് ഡാം ​​​​പൂ​​​​ര്‍ത്തി​​​​യാ​​​​കു​​​ന്ന​​​​തോ​​​​ടെ, നി​​​​ല​​​​വി​​​​ല്‍ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​ല​​​​വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​മാ​​​​യ ചൈ​​​​ന​​​​യി​​​​ലെ ത്രീ ​​​​ഗോ​​​​ര്‍ജ​​​​സ് ഡാ​​​​മി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കും. സി​​​​ഡ്നി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ലോ​​​​വി ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍ട്ട് പ്ര​​​​കാ​​​​രം, ത്രീ ​​​​ഗോ​​​​ര്‍ജ​​​​സ് ഡാ​​​​മി​​​​നേ​​​​ക്കാ​​​​ള്‍ മൂ​​​​ന്നി​​​​ര​​​​ട്ടി വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ന്‍ ഇ​​​​തി​​​​നു ശേ​​​​ഷി​​​​യു​​​​ണ്ടാ​​​​കും.

എ​​​​ന്നാ​​​​ല്‍, ചൈ​​​​നീ​​​​സ് സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ സ​​​​ര്‍വേ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഭൗ​​​​മ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ര്‍ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​നം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ ചോ​​​​ദ്യംചെ​​​​യ്യു​​​​ന്നു. ചൈ​​​​ന ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ സ​​​​ര്‍വേ​​​​യു​​​​ടെ മേ​​​​ല്‍നോ​​​​ട്ട​​​​ത്തി​​​​ല്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന സെ​​​​ഡി​​​​മെ​​​​ന്‍റ​​​​റി ജി​​​​യോ​​​​ള​​​​ജി ആ​​​​ന്‍ഡ് തെ​​​​ത്യ​​​​ന്‍ ജി​​​​യോ​​​​ള​​​​ജി എ​​​​ന്ന ജേ​​​​ര്‍ണ​​​​ലി​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച പ​​​​ഠ​​​​ന റി​​​​പ്പോ​​​​ര്‍ട്ട് പ്ര​​​​കാ​​​​രം, മെ​​​​ഡോ​​​​ഗ് ഡാം ​​​​നി​​​​ര്‍മി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തി​​​​ന് തൊ​​​​ട്ടു​​​​താ​​​​ഴെ​​​​യാ​​​​യി അ​​​​തീ​​​​വ സ​​​​ജീ​​​​വ​​​​മാ​​​​യ ‘പൈ​​​​ഷെ​​​​ന്‍ ഫോ​​​​ള്‍ട്ട്’ എ​​​​ന്ന ഭ്രം​​​​ശ​​​​രേ​​​​ഖ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും ത​​​​മ്മി​​​​ല്‍ ജ​​​​ല​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ യ​​​​ഥാ​​​​സ​​​​മ​​​​യം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന സ​​​​മ​​​​ഗ്ര​​​​മാ​​​​യ ന​​​​ദീ​​​​ജ​​​​ല പ​​​​ങ്കി​​​​ട​​​​ല്‍ ക​​​​രാ​​​​റി​​​​ന്‍റെ അ​​​​ഭാ​​​​വം മെ​​​​ഡോ​​​​ഗ് ഡാം ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ലെ സ​​​​ങ്കീ​​​​ര്‍ണ​​​​ത വ​​​​ര്‍ധി​​​​പ്പി​​​​ക്കു​​​​ന്നു. ഭൂ​​​​ക​​​​മ്പ​​​​സാ​​​​ധ്യ​​​​ത​​​​യേ​​​​റി​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഈ ‘​​​​ജ​​​​ല​​​​ബോം​​​​ബ്’ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത് എ​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ക്ക് വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ് ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍

ടി​​​​ബ​​​​റ്റി​​​​ല്‍നി​​​​ന്ന് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ന്ന യാ​​​​ര്‍ലു​​​​ങ് സാ​​​​ങ്‌​​​​പോ ന​​​​ദി അ​​​​രു​​​​ണാ​​​​ച​​​​ല്‍ പ്ര​​​​ദേ​​​​ശി​​​​ല്‍ ‘സി​​​​യാ​​​​ങ്’ എ​​​​ന്നും, ആ​​​​സാ​​​​മി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കു​​​​മ്പോ​​​​ള്‍ ‘ബ്ര​​​​ഹ്മ​​​​പു​​​​ത്ര’ എ​​​​ന്നും അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്നു. തു​​​​ട​​​​ര്‍ന്ന് ഇ​​​​ത് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്നു. നാം​​​​ച ബ​​​​ര്‍വ പ​​​​ര്‍വ​​​​ത​​​​ത്തി​​​​നു​​​​ചു​​​​റ്റും ന​​​​ദി വ​​​​ലി​​​​യൊ​​​​രു ‘യു-​​​​ടേ​​​​ണ്‍’ എ​​​​ടു​​​​ക്കു​​​​ന്ന അ​​​​തീ​​​​വ ദു​​​​ര്‍ഘ​​​​ട​​​​മാ​​​​യ മ​​​​ല​​​​യി​​​​ടു​​​​ക്കി​​​​ലാ​​​​ണ് ചൈ​​​​ന ഈ ​​​​മെ​​​​ഗാ ഡാം ​​​​നി​​​​ര്‍മി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ അ​​​​ഞ്ച് ഹൈ​​​​ഡ്രോ പ​​​​വ​​​​ര്‍ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍ ശ്രേ​​​​ണി​​​​യാ​​​​യി നി​​​​ര്‍മി​​​​ക്കാ​​​​നാ​​​​ണ് ചൈ​​​​ന​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.

ഡാം ​​​​നി​​​​ര്‍മാ​​​​ണം പൂ​​​​ര്‍ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ ബ്ര​​​​ഹ്മ​​​​പു​​​​ത്ര​​​​യി​​​​ലെ ജ​​​​ല​​​​പ്ര​​​​വാ​​​​ഹം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം പൂ​​​​ര്‍ണ​​​​മാ​​​​യും ചൈ​​​​ന​​​​യു​​​​ടെ കൈ​​​​ക​​​​ളി​​​​ലാ​​​​കും. ബ്ര​​​​ഹ്മ​​​​പു​​​​ത്ര​​​​യി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം ജ​​​​ല​​​​വും ഇ​​​​ന്ത്യ​​​​യി​​​​ലെ പോ​​​​ഷ​​​​ക​​​​ന​​​​ദി​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ഒ​​​​ഴു​​​​ക്കി​​​​ന്‍റെ അ​​​​ള​​​​വി​​​​ലോ സ​​​​മ​​​​യ​​​​ത്തി​​​​ലോ ചൈ​​​​ന വ​​​​രു​​​​ത്തു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ള്‍ അ​​​​രു​​​​ണാ​​​​ച​​​​ല്‍ പ്ര​​​​ദേ​​​​ശി​​​​നെ​​​​യും ആ​​​​സാ​​​​മി​​​​നെ​​​​യും സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കും.

അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഡാ​​​​മി​​​​ലെ റി​​​​സ​​​​ര്‍വോ​​​​യ​​​​റു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് വ​​​​ലി​​​​യ​​​​തോ​​​​തി​​​​ല്‍ വെ​​​​ള്ളം തു​​​​റ​​​​ന്നു​​​​വി​​​​ട്ടാ​​​​ല്‍ താ​​​​ഴ്‌​​​​വാ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ന്‍ പ്ര​​​​ള​​​​യ​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കും. വേ​​​​ന​​​​ല്‍ക്കാ​​​​ല​​​​ത്ത് വെ​​​​ള്ളം ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചാ​​​​ല്‍ കൃ​​​​ഷി, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, കു​​​​ടി​​​​വെ​​​​ള്ള ല​​​​ഭ്യ​​​​ത എ​​​​ന്നി​​​​വ താ​​​​റു​​​​മാ​​​​റാ​​​​കും.​ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ല്‍നി​​​​ന്ന് പെ​​​​ട്ടെ​​​​ന്ന് വെ​​​​ള്ളം ഒ​​​​ഴു​​​​ക്കി​​​​വി​​​​ട്ടാ​​​​ല്‍ സി​​​​യാ​​​​ങ് തീ​​​​ര​​​​ത്തെ ആ​​​​ദി​​​​വാ​​​​സി-​​​​ഗോ​​​​ത്ര ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ല്‍പുത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കും.

അ​​​​തി​​​​ര്‍ത്തി ക​​​​ട​​​​ന്നൊ​​​​ഴു​​​​കു​​​​ന്ന ന​​​​ദി​​​​ക​​​​ളി​​​​ല്‍ ചൈ​​​​ന നി​​​​ര്‍മി​​​​ക്കു​​​​ന്ന കൂ​​​​റ്റ​​​​ന്‍ ഡാ​​​​മു​​​​ക​​​​ള്‍ ബെ​​​​യ്ജിം​​​​ഗി​​​​ന് വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ മു​​​​ന്‍തൂ​​​​ക്കം ന​​​​ല്‍കു​​​​മെ​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​ശ​​​​ങ്ക​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും പ​​​​ങ്കി​​​​ടു​​​​ന്ന ന​​​​ദി​​​​ക​​​​ളു​​​​ടെ ഉ​​​​യ​​​​ര്‍ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ ചൈ​​​​ന ന​​​​ട​​​​ത്തു​​​​ന്ന വ​​​​ന്‍കി​​​​ട ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യ നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ ക​​​​ടു​​​​ത്ത എ​​​​തി​​​​ര്‍പ്പ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ജ​​​​ല​​​​വി​​​​ത​​​​ര​​​​ണം ചൈ​​​​ന മ​​​​നഃ​​​​പൂ​​​​ര്‍വം പൂ​​​​ര്‍ണ​​​​മാ​​​​യി ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ള്‍, ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഒ​​​​രു ന​​​​ദി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ചൈ​​​​ന​​​​യു​​​​ടെ കൈ​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​ത് താ​​​​ഴ്‌​​​​വാ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ജ​​​​ല​​​​പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്താ​​​​ന്‍ അ​​​​വ​​​​ര്‍ക്ക് ക​​​​രു​​​​ത്ത് ന​​​​ല്‍കു​​​​മെ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.


ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യം മു​​​​ന്‍കൂ​​​​ട്ടി ക​​​​ണ്ട്, ന​​​​ദി​​​​യി​​​​ലെ ജ​​​​ല​​​​പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന പെ​​​​ട്ടെ​​​​ന്നു​​​​ള്ള വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടാ​​​​ന്‍ ഇ​​​​ന്ത്യ​​​​യും ശ​​​​ക്ത​​​​മാ​​​​യ ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

ടി​​​​ബ​​​​റ്റി​​​​ലെ ചൈ​​​​ന​​​​യു​​​​ടെ അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ര്‍മാ​​​​ണ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും ജ​​​​ല​​​​പ്ര​​​​വാ​​​​ഹം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി അ​​​​രു​​​​ണാ​​​​ച​​​​ല്‍ പ്ര​​​​ദേ​​​​ശി​​​​ലെ സി​​​​യാ​​​​ങ് ന​​​​ദി​​​​യി​​​​ല്‍ 11,000 മെ​​​​ഗാ​​​​വാ​​​​ട്ട് ശേ​​​​ഷി​​​​യു​​​​ള്ള ‘സി​​​​യാ​​​​ങ് അ​​​​പ്പ​​​​ര്‍ മ​​​​ള്‍ട്ടി​​​​പ​​​​ര്‍പ്പ​​​​സ് പ്രോ​​​​ജ​​​​ക്ട്’ എ​​​​ന്ന ഭീ​​​​മ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ഇ​​​​ന്ത്യ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​ണ്.

 

Latest News

Corehub Up